ഉറങ്ങിക്കിടന്നവരുടെ മേല്‍ അമിട്ട് പൊട്ടി: 10 പേര്‍ക്ക് പരുക്ക്

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (10:16 IST)
PRO
PRO
ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ അമിട്ട് പൊട്ടി പത്തുപേര്‍ക്ക് പരുക്ക്. ചിറയിന്‍‌കീഴ് തെങ്ങുവിള ദേവീക്ഷേത്രത്തിലെ മത്സരകമ്പത്തിനിടെയാണ് അപകടം. അമ്പലത്തിനുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ മേലാണ് അമിട്ട്‌ പൊട്ടിത്തെറിച്ചത്‌. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം നടന്നത്. മുകളിലേക്ക് ഉയര്‍ന്ന അമിട്ട് പൊട്ടാതെ താഴെവീണ് പൊട്ടുകയായിരുന്നു.