'ഉമ്മന്‍ ചാണ്ടി രാജിവെക്കണം; നാണമില്ലെങ്കില്‍ അധികാരത്തില്‍ തുടരാം’

Webdunia
ഞായര്‍, 30 മാര്‍ച്ച് 2014 (13:07 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. നാണമില്ലെങ്കില്‍ മാത്രം അധികാരത്തില്‍ തുടരാമെന്നും ഗൗരിയമ്മ പറഞ്ഞു. ഇത്ര രൂക്ഷമായി വേറെ ഒരു മുഖ്യമന്ത്രിക്കെതിരേയും കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ല.

സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയാണെന്നും കോടതി കുറ്റപ്പെടുത്തി.