തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മറുപടി. ഉമ്മന്‍ചാണ്ടി പറയുന്നത് പച്ചക്കള്ളമാണെന്ന് വി എസ് പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കേ ഞാന്‍ ആരെയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ല. ആരെയും പ്രതിയാക്കാതിരിക്കാനും ശ്രമിച്ചിട്ടില്ല. കേസില്‍ ഉമ്മന്‍ചാണ്ടി പച്ചക്കള്ളങ്ങളുടെ പരമ്പരയാണ് നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന പദവിക്ക് യോജിച്ചതല്ല- വി എസ് പറഞ്ഞു.
പാമോലിന്‍ കേസിന് അടിസ്ഥാനമായ അഴിമതിയില്‍ താന്‍ പങ്കാളിയാണെന്ന കാര്യം വി എസ് അച്യുതാനന്ദന് നേരത്തെ അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. 1994ല്‍ വി എസ് അച്യുതാനന്ദന്‍ എഴുതിയ ‘പാമോലിന്‍: കരുണാകരന്‍ ഒന്നാം പ്രതി’യെന്ന പുസ്തകവും ഉയര്‍ത്തിപ്പിടിച്ചാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സംസാരിച്ചത്. വി എസിന് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം 94ല്‍ എഴുതിയ പുസ്‌കത്തില്‍ തന്റെ പങ്ക് രേഖപ്പെടുത്തിയില്ലെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.