ഏതുനിമിഷവും തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും ജനങ്ങള്‍ക്ക് ശാപമായി മാറിയ ഈ സര്‍ക്കാര്‍ ചീഞ്ഞുനാറി നിലംപതിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ ഇടതുമുന്നണി തയ്യാറാവില്ല എന്ന രീതിയിലുള്ള പ്രചരണം തെറ്റാണ്. ഇന്ന് വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയ്യാറാണ്. ഉപജാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല - പിണറായി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ എല്‍ ഡി എഫിന് ഒരു ബുദ്ധിമുട്ടുമില്ല. ജീര്‍ണത യു ഡി എഫിന്‍റെ കൂടപ്പിറപ്പാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. സ്വയം ചീഞ്ഞുനാറി നിലംപതിക്കാന്‍ പോവുകയാണ് ഈ സര്‍ക്കാര്‍ - പിണറായി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സോളാര്‍ കേസില്‍ ഒന്നാം പ്രതി. ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്ന് ജനങ്ങളെല്ലാം വിശ്വസിക്കുന്നു. സാധാരണ ജനങ്ങളുടെ ആ വിശ്വാസം ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.