കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ വിഞ്ജാപനം പുറപ്പെടുവിച്ചതിൽ സോഷ്യൽ മീഡിയകളിൽ മാത്രം അല്ല പുറത്തും പ്രതിഷേധം ശക്തമാവുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കേന്ദ്രത്തോടുള്ള ഷിംന അസീസിന്റെ ചോദ്യങ്ങൾ.
1. റംസാൻ തുടങ്ങുകയാണ്, കൃത്യമായി ഇന്ന് തന്നെ കശാപ്പ് നിരോധിച്ചത്?
അത് യാദൃശ്‌ചികം - Co-incidence
2. ഈ പറഞ്ഞ വാലിന്റെ ഉടമസ്‌ഥരെ മുഴുവൻ കൃഷിക്കായി ഉപയോഗിക്കാമോ?
തീർച്ചയായും. Do not kill, അൽ- ക്രൂരത.
3. കോഴിയെ കൊല്ലുന്നത് ക്രൂരതയല്ലേ?
പിന്നേ, എത്ര കിളി വെറുതേ വെയില് കൊണ്ട് ബിപി കുറഞ്ഞ് വീണ് ചാവുന്നു, പിന്നാ !
3. ഈ കൃഷിക്കുപയോഗിക്കാന്ന് പറയുമ്പോ, ഈ കലപ്പയൊക്കെ കെട്ടി..അല്ലെങ്കിൽ വണ്ടി വലിക്കാൻ?
അതന്നെ !
അപ്പോ അവർക്ക് വേദനിക്കൂലാ? നോ ക്രൂരത?
നഹി നഹി.
4. ഞങ്ങടെ അടുക്കളയിൽ ഉണ്ടാക്കുന്ന മെനു നിങ്ങൾക്ക് സമർപ്പിച്ച് verify ചെയ്യേണ്ടി വരുമോ?
ചെക്ക് ചെയ്യാൻ മാത്രം ഉദ്യോഗസ്‌ഥർ ഇല്ലാത്തത് കൊണ്ട് മാത്രം, തൽക്കാലത്തേക്ക് വേണ്ട.
5. അടുത്ത പടി എന്തായിരിക്കും...?
ഓരോ വീട്ടിലും തൊഴുത്ത്, തൊഴുത്തിൽ എസി, അവയ്‌ക്ക് കുളിക്കാൻ ഷവർ സൗകര്യം, ആംബുലൻസ്, മൊബൈൽ ഐസിയു, ഓരോ വാർഡിലും പശുക്കൾക്ക് ഓടിക്കളിക്കാൻ പുൽമേടുകൾ.
6. അപ്പോ മനുഷ്യരോ?
അവിടെങ്ങാൻ പോയി കിട...ഹല്ല പിന്നെ !!
7. അപ്പോ തലമുറകളായി ഈ തൊഴിൽ ചെയ്യുന്നോര്?
പോയി വേറെ പണി നോക്കാൻ പറ. Thatz all
8. വിറ്റ മാടിനെ കൊന്നുകൂടാ, വീട്ടിലുള്ളതിനെ കൊല്ലാം എന്ന് പറഞ്ഞത്?
Yes yes. നാളെത്തൊട്ട് ജോലിക്ക് ആശുപത്രിയിൽ പോവേണ്ട, മൂപ്പരെ ഓഫീസിലേക്കും വിടേണ്ട. രണ്ടാളും പോത്തിനെ മേയ്‌ക്കാൻ പോകൂ. പെരുന്നാളിന് മൂപ്പരോട് തന്നെ അറുത്ത് തരാൻ പറഞ്ഞോളൂ.
ജയ് ഗോമാതാ (ശ്ശോ ! ആരേലും കേട്ടോ )
ശരിക്കും വാൽ: റംസാൻ ഇറച്ചി തിന്നാനല്ല ചേട്ടാ...വിശപ്പിന്റെ വില അറിയാനും ദൈവത്തോടടുക്കാനും ആത്മീയ ശുദ്ധീകരണത്തിനുമാണ്. അത് ഞങ്ങളുടെ വിശ്വാസം. ഇപ്പോൾ കൃത്യമായി ഈ നേരം നോക്കി ഇപ്പണി ചെയ്‌തത് അടിച്ചേൽപ്പിക്കലിന്റെ, പ്രത്യേകിച്ച് ഒരു സമുദായത്തെ നോട്ടമിട്ടുള്ള അടിച്ചേൽപ്പിക്കലിന്റെ ആദ്യപടിയായത് കൊണ്ട് മാത്രം പ്രതിഷേധിക്കുന്നു.
ഞങ്ങടെ ചട്ടിയിൽ എന്ത് വേവണമെന്ന് നിങ്ങൾ തീരുമാനിക്കുന്നതിന്റെ അടുത്ത പടിയായി രാജ്യത്തിന്റെ പേര് മാറ്റി വേറെ വല്ലതുമാക്കുമല്ലോ...അല്ല, ഇനിയിപ്പോ എന്തൊക്കെ നിയമമാ വരുന്നേന്ന് പറയാമ്പറ്റൂല്ലേ !