ഈസ്റ്റര്‍ ദിനത്തില്‍ നടത്താറുള്ള ചടങ്ങുകള്‍ ഉള്‍പ്പെടുത്തി ഈസ്റ്ററിന് മുന്‍പ് ഈസ്റ്റര്‍ കുര്‍ബാന നടത്തിയത് വിവാദമാകുന്നു. കണ്ണൂര്‍ ബെര്‍ണശേരിയിലെ കത്തോലിക്ക ദേവലയത്തിലാണ് ഈസ്റ്റര്‍ കുര്‍ബാന നടന്നത്.
കണ്ണൂര്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കലിന്റെ കാര്‍മ്മികത്വത്തിലാണ് കുര്‍ബാന നടന്നത്. വിശ്വാസികള്‍ ഏറെ പവിത്രമായി കരുതുന്ന ഈസ്റ്റര്‍ദിന തിരുകര്‍മ്മങ്ങള്‍ ഉള്‍പ്പെടുത്തി കുര്‍ബാന നടത്തിയതിനെതിരെ സഭയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലിന് വേണ്ടിയാണ് ബിഷപ്പിന്റെ നേതൃത്വത്തില്‍ കുര്‍ബാന ചടങ്ങുകള്‍ കൃത്രിമമായി ഒരുക്കിയത്.