ഇറ്റാലിയന്‍ പ്രതിരോധമന്ത്രി പൂജപ്പുര ജയിലില്‍!

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (16:23 IST)
PRO
PRO
കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്‌റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കഴിയുന്ന നാവികരെ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയാണ് പ്രതിരോധമന്ത്രി ജിയാം പൗലോ ജയിലില്‍ എത്തിയത്. ഒരു മണിക്കൂര്‍ അദ്ദേഹം ജയിലില്‍ ചെലവിട്ടു.

നാവികര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടെങ്കിലും ജയില്‍ അധികൃതര്‍ അതിന് അനുവാദം നല്‍കിയില്ല. ഇറ്റാലിയന്‍ നാവികസേനയുടെ ഉന്നത ഉദ്യോഗസ്‌ഥരടക്കം 15 ഓളം പേര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.

വെടിവയ്‌പില്‍ കൊല്ലപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ കുടുംബാംഗങ്ങളെ കാണാന്‍ പ്രതിരോധമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ അത് സമ്മതിച്ചില്ല.