ഇതുവരെ കേന്ദ്രസര്‍ക്കാരുകളൊന്നും മലയോര കര്‍ഷകന്റെയും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും വേദന അറിഞ്ഞിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പിസി ജോര്‍ജ്. തീരദേശ സംരക്ഷണ നിയമം, ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍, റബര്‍ വിലയിടിവ് തുടങ്ങി കര്‍ഷകരെയും മറ്റും എന്നും സമ്മര്‍ദത്തിലും വേദനയിലും ആഴ്ത്തുകയാണു കേന്ദ്രസര്‍ക്കാരുകള്‍ ചെയ്തത്. ഇതിനെതിരേ കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ശക്തമായ നിലപാടെടുത്തതാണ് ഏക ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ചിദംബരം എന്ന നാണംകെട്ടവനും മറ്റു ചിലരും ചേര്‍ന്നു റബര്‍ കര്‍ഷകരുടെ പോക്കറ്റടിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്ര ശ്രമിച്ചിട്ടും റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സാധിച്ചില്ല.
കേരളത്തെ പറ്റി ഡല്‍ഹിയിലെ ഗോസായിമാരെ ബോധ്യപ്പെടുത്താന്‍ ശക്തമായ ഇടപെടലുണ്ടാകണം. കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.