ഇടുക്കി സീറ്റില്‍ ഉറച്ച് കേരള കോണ്‍ഗ്രസ്

Webdunia
ചൊവ്വ, 11 മാര്‍ച്ച് 2014 (15:25 IST)
PRO
PRO
ഇടുക്കി സീറ്റില്‍ ഉറച്ച് കേരള കോണ്‍ഗ്രസ്. എന്നാല്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് മാണി നിലപാട് വ്യക്തമാക്കിയത്.

പി ജെ ജോസഫും ചര്‍ച്ചയില്‍ പങ്കെടുത്തു. തങ്ങള്‍ ശാക്തിക മേഖലയാണ്. ഇടുക്കി വേണം എന്ന കാര്യത്തില്‍ ഉറച്ച നിലപാടാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് ആണ് ഇനി തീരുമാനിക്കേണ്ടത്.

കോട്ടയത്തിനു പുറമേ ഇടുക്കി കൂടി വേണം. ഇനിയും ചര്‍ച്ചകള്‍ തുടരും. സീറ്റിനു വേണ്ടി ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താന്‍ ഡല്‍ഹിയിലേക്ക് തങ്ങള്‍ പോകില്ല. അതു കോണ്‍ഗ്രസിന്റെ കാര്യമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു