ആസിയാന്‍ കരാര്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് ധനകാര്യമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞു. ആസിയാന്‍ കരാറും കാര്‍ഷിക മേഖലയും വിഷയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിന്നു മന്ത്രി.
സംസ്ഥാനത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് സ്റ്റാറ്റ്യൂട്ടറി റേഷനിങ് പുനഃസ്ഥാപിക്കുകയും നഷ്‌ടത്തിലായ കര്‍ഷകര്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കുകയും സംസ്ഥാനത്തെ കാര്‍ഷികോത്പാദനം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട പാക്കേജ് നടപ്പിലാക്കുകയും ചെയ്ത ശേഷമേ ആസിയാന്‍ കരാറുമായി മുന്നോട്ട് പോകാവൂ എന്ന് മന്ത്രി പറഞ്ഞു.
കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് മന്ത്രി എസ് ശര്‍മ്മ, വി ഡി സതീശന്‍ എം എല്‍ എ, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മൊഹന്തി പങ്കെടുത്തു.