ആവശ്യപ്പെട്ടാല്‍ ലോട്ടറി നിരോധിക്കും: മുല്ലപ്പള്ളി

Webdunia
തിങ്കള്‍, 18 ഒക്‌ടോബര്‍ 2010 (19:05 IST)
ലോട്ടറി ചട്ടം ലംഘിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചാല്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിയെ നിരോധിക്കുമെന്നും കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി‍.

കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. കോടതി വിധി കണ്ട് ലോട്ടറി മാഫിയ അഹങ്കരിക്കേണ്ടെന്നും സംസ്ഥാനലോട്ടറി കുറ്റമറ്റതാക്കുമെന്നും വി എസ് പറഞ്ഞു.

വ്യവസ്ഥ പാലിക്കതെ ഒരു ലോട്ടറിടിക്കറ്റു പോലും സംസ്ഥാനത്ത് വില്ക്കില്ല. കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.