ആലുവയില്‍ വന്‍കവര്‍ച്ച; 300 പവന്‍ സ്വര്‍ണം കവര്‍ന്നു

Webdunia
ഞായര്‍, 2 ഫെബ്രുവരി 2014 (18:01 IST)
PRO
PRO
ആലുവയില്‍ വന്‍കവര്‍ച്ച. 300 പവന്‍ സ്വര്‍ണം കവര്‍ന്നു. സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ അടക്കമാണ് മോഷണം പോയത്. കൂടാതെ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ട് റോളക്‌സ് വാച്ചുകളും എല്‍ഇഡി ടിവിയും മോഷ്ടിക്കപ്പെട്ടു.

ആലുവയില്‍ ഹൈദ്രോസ് ഇബ്രാഹിമിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഇന്നലെ രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ വെച്ച് കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സംഘത്തില്‍പ്പെട്ട ആളുകള്‍ക്ക് മോഷണവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.