ആറ്റുകാല്‍ ക്ഷേത്രത്തിലെ സ്വര്‍ണശേഖരത്തിന്റെ അളവ് വ്യക്തമാക്കണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി റിപ്പോര്‍ട്ട്. ബാങ്ക് പ്രതിനിധികള്‍ നേരിട്ടെത്തിയാണ് ക്ഷേത്രത്തിലെ സ്വര്‍ണശേഖരത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചത്.
ബാങ്കിന്റെ ആവശ്യം ഈ മാസം 26ന് ക്ഷേത്രഭരണസമിതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ജ്യോതിഷ് കുമാര്‍ അറിയിച്ചു. വിഷയം രേഖാമൂലം നല്‍കണമെന്ന ക്ഷേത്രത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ കത്ത് നല്‍കി.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് ക്ഷേത്രങ്ങളിലേക്ക് കത്തയച്ചിരുന്നു.
എന്നാല്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം കൊണ്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കില്ലെന്ന് കേന്ദ്രമന്ത്രി ജെ ഡി സലിം വ്യക്തമാക്കിയിരുന്നു.