ആറു വയസ്സുകാരിയെ ഐസ്‌ക്രീം നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. ആലിപ്പറമ്പ് കപ്പോട്ടില്‍ കുഞ്ഞീതു(60)വിനെയാണ് പെരിന്തല്‍മണ്ണ സി.ഐ. ജലീല്‍ തോട്ടത്തില്‍ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില്‍ വച്ച് അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ കളിക്കുകയായിരുന്ന ആറു വയസ്സുകാരിയെ ഐസ്‌ക്രീം നല്‍കി പ്രലോഭിപ്പിച്ച് തൊട്ടടുത്തുള്ള വീടിന്റെ വരാന്തയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ജോലി കഴിഞ്ഞു തിരിച്ചെത്തിയ രക്ഷിതാക്കള്‍ മകള്‍ കരയുന്നതു കണ്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കു വിധേയയാക്കി.
മുമ്പ് വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വച്ചും കുട്ടിക്കു പീഡനമേറ്റിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.