ആറന്മുള വിമാനത്താവള കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം. ആറന്മുള ക്ഷേത്ര സംരക്ഷണസമിതിയുടെ ഹര്‍ജിയിന്മേല്‍ മറുപടി നല്‍കാന്‍ ഒരുമാസം കൂടി സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളി. ഫെബ്രുവരി 17ന് കേസ് വാദം കേള്‍ക്കുമ്പോള്‍ മറുപടി നല്‍കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.
ഇതിനിടെ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലിന് മറുപടി നല്‍കി. കേസ് തീരുംവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള താല്‍ക്കാലിക ഉത്തരവ് തുടരുമെന്നും ഗ്രീന്‍ ട്രൈബ്യൂണല്‍ വ്യക്തമാക്കി.