കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതിയുടെ ബലത്തില്‍ വിമാനത്താവളം പണിയാന്‍ ആറന്മുളയിലേക്ക് ആരെങ്കിലും വന്നാല്‍ എന്തുവില കൊടുത്തും തടയുമെന്ന് ബിജെപി. പരിസ്ഥിതി ആഘാത പഠനത്തിന്റെ പേരില്‍ തയാറാക്കിയ കള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആരോപിച്ചു. ഇതു സര്‍ക്കാര്‍ അറിയാതെയല്ല.
വിമാനത്താവള നിര്‍മാണത്തില്‍ റോബര്‍ട്ട് വധേരയ്ക്ക് പങ്കുള്ളതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാത്തത്. പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും പ്രതികരിക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് നട്ടെല്ലില്ല. പരിസ്ഥിതി വാദം പറഞ്ഞു നടക്കുന്ന എംഎല്‍എമാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.