ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ വ്യോമയാന മന്ത്രാലയത്തിന്റെയും ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും പാര്‍ലമെന്റ് കമ്മറ്റി റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് വേണ്ടുന്ന ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന കാരണത്താല്‍ പദ്ധതി പുന: പരിശോധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങള്‍ തമ്മില്‍ 150 കിലോ മീറ്റര്‍ അകലം വേണമെന്ന ചട്ടം നിലവിലുണ്ട്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളവുമായി 120 കിലോ മീറ്ററും കൊച്ചി വിമാനത്താവളവുമായി 90 കിലോ മീറ്ററും മാത്രമാണ് ആറന്മുളയില്‍നിന്നുമുള്ള അകലം. ഇതിന് പുറമേ വിഴിഞ്ഞം പദ്ധതിയ്‌ക്ക് കേന്ദ്രം വേണ്ട പരിഗണന നല്‍കുന്നില്ലെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഏറ്റെടുക്കണമെന്നും പദ്ധതിക്കു വേണ്ടി സംസ്‌ഥാന സര്‍ക്കാരുമായി പെട്ടെന്ന് തന്നെ ആലോചനകള്‍ നടത്തണമെന്നും സീതാറാം യെച്ചൂരി അദ്ധ്യക്ഷനായ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ആറന്മുള പദ്ധതിക്ക് 2012 ലായിരുന്നു സംസ്‌ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. നെല്‍വയല്‍ നികത്തിയുള്ള പദ്ധതിക്ക് തുടക്കം മുതല്‍ കല്ലുകടിയായിരുന്നു. നെല്‍വയലും നീര്‍ത്തടവും നികത്തുന്നതിനെതിരേ ഇടതു പാര്‍ട്ടികള്‍ക്ക് പുറമേ യുഡി എഫിലെയും ചില പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.