ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരന്‍

Webdunia
ചൊവ്വ, 1 ജനുവരി 2013 (17:10 IST)
PRO
PRO
തിരുവനന്തപുരം വട്ടപ്പാറയിലെ ആര്യയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. 15 വയസ്സുകാരിയായ ആര്യയെ ഓട്ടോ ഡ്രൈവര്‍ വീരാണിക്കാവ് സ്വദേശി രാജേഷ് ആണ് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്.

രാജേഷിനുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.

2012 മാര്‍ച്ച് ആറിനാണ് ആര്യ കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആര്യയെ വീട്ടില്‍ കയറിയാണ് പ്രതി കൊലപ്പെടുത്തിയത്.