2011-12 വര്‍ഷത്തില്‍ കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന് 190 കോടി രൂപ വിദേശ സംഭാവന ലഭിച്ചു. രാജ്യത്തിനകത്ത് നിന്ന് 28 കോടി രൂപയും ബിലിവേഴ്‌സ് ചര്‍ച്ചിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 88 കോടി രൂപ മാത്രമാണ് ചെലവിട്ടതെന്നും കണക്കുകള്‍ പറയുന്നു.
അമൃതാനന്തമയീ മഠവും എറണാകുളം അതിരൂപത, മുവാറ്റുപുഴ, കൊല്ലം, തൃശൂര്‍ കാഞ്ഞിരപ്പിളളി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളും സംഭാവന സ്വീകരിച്ചതിന്റെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല.
കോണ്‍ഗ്രസ് പ്രസിഡന്റെ സോണിയ ഗാന്ധി അദ്ധ്യക്ഷയായ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത രാജിവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും കണക്കുകള്‍ നല്‍കിയിട്ടില്ല. വിദേശ സംഭാവനകളുടെ കൃത്യമായ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നിരിക്കെ നിയമം ലംഘിച്ചതിനെ ആഭ്യന്തര മന്ത്രാലയം ഗൗരവമായാണ് കാണുന്നത്.
സര്‍ക്കാര്‍ ഈ സംഘടനകളോട് വിശദീകരണം ചോദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വീഴ്ച വരുത്തിയ സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയേക്കാനും സാദ്ധ്യതയുണ്ട്.