കേന്ദ്ര മന്ത്രി എ കെ ആന്റണിക്കെതിരെ വീണ്ടും ജി സുധാകരന്റെ പരിഹാസം. നേതൃത്വഗുണമില്ലാത്ത ഒരു മന്ദബുദ്ധിയാണ് ആന്റണിയെന്ന് ജി സുധാകരന്‍. ആന്റണി കഴിവുകെട്ടവനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ആലപ്പുഴയില്‍ നടന്ന ഒരു ചടങ്ങില്‍ സുധാകരന്‍ പരിഹസിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും സുധാകരന്‍ ആന്റണിയെ പരിഹസിച്ച് സംസാരിച്ചിരുന്നു. ചേര്‍ത്തലയിലെ ചില ഗുണ്ടകളാണ് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ആന്റണി ഊതിവീര്‍പ്പിക്കപ്പെട്ട ഒരു വ്യക്തിത്വമാണ്. ആന്റണി നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആലപ്പുഴയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മന്ത്രിയാണ് അദ്ദേഹമെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ പരിഹസിച്ചിരുന്നു.
ഇതിനെതിരെ എന്‍ എസ് യു പ്രകാശ് കാരാട്ടിന് പരാതി നല്‍കിയിരുന്നു. സുധാകരനെ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ എസ് യു നേതാക്കള്‍ കാരാട്ടിന് കത്തയച്ചത്. തുടര്‍ന്ന് ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും സുധാകരനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച മറ്റൊരു ചടങ്ങില്‍ ആന്റണിക്കെതിരായ വിമര്‍ശനം സുധാകരന്‍ ആവര്‍ത്തിച്ചത്.