ആനയ്‌ക്കറിയില്ലല്ലോ പെട്രോളിന്റെ വില. പെട്രോള്‍ പമ്പിലെ അസഹ്യ ഗന്ധം ആനയ്‌ക്ക് പിടിച്ചില്ല. വെള്ളിയാഴ്ച രാവിലെ തിരുവല്ല നഗരത്തിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഒരു പെട്രോള്‍ പമ്പാണ് ആനയുടെ അപ്രീതിക്ക് ഇരയായത്.
ആനയെ ലോറിയില്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഡീസല്‍ അടിക്കാനായി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയ ലോറിയില്‍ നിന്നും ചാടിയിറങ്ങിയ ആന രണ്ട് യൂണിറ്റുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. അതിനുശേഷം ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ ശാന്തനായി നിന്ന ആനയെ പിന്നീട് പാപ്പാന്‍മാര്‍ കൂച്ചുവിലങ്ങിട്ട് തളച്ചു.