ആദിവാസിയെ ആന ചവിട്ടിക്കൊന്നു

Webdunia
PRO
അട്ടപ്പാടിയില്‍ ആദിവാസിയെ ആന ചവിട്ടിക്കൊന്നു. കൊളപ്പടിയിലുള്ള വയോധികനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

അട്ടപ്പാടിയിലെ കൊളപ്പടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ചൊറിയനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വ്യാഴാഴ്ച വെളുപ്പിനാണ് ചൊറിയനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറെ ആഴ്ചകളായി ഇവിടെ കാട്ടാനകളുടെ ശല്യം വര്‍ദ്ധിച്ച് വരികയാണ്. ഫോറസ്റ്റ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.