ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖനനം റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (17:26 IST)
PRO
PRO
ചക്കിട്ടപ്പാറ ഖനനം റദ്ദാക്കിയത് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഖനനം നിരോധിച്ചു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതു സംബന്ധിച്ച് ഉയര്‍ന്ന എല്ലാ പരാതികളും പരിഹരിക്കും.

തെറ്റു ചെയ്തവരെ രക്ഷപെടാന്‍ അനുവദിക്കില്ല. അതു പോലെ തെറ്റ് ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖനനാനുമതി റദ്ദാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.