അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും ബിസിനസുകാരനെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തടസ്സങ്ങളുണ്ടെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ 'സ്വരാജ്' എന്ന പുസ്തകത്തില്‍ പറയുന്ന ആശയങ്ങളോട് പൂര്‍ണ്ണമായ യോജിപ്പുണ്ട്. പാര്‍ട്ടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ചിറ്റിലപ്പിള്ളി പറഞ്ഞു.