അസുഖം ഭേദമായില്ല: വൃദ്ധന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Webdunia
ശനി, 7 ഏപ്രില്‍ 2012 (15:50 IST)
PRO
PRO
അസുഖം ഭേദമാകാത്തതിന്റെ വിഷമത്തില്‍ വൃദ്ധന്‍ ട്രെയിനിന്‌ മുന്നില്‍ ചാടി മരിച്ചു. വെണ്‍കുളം, പാറയില്‍ കാട്ടുവിള വീട്ടില്‍ അപ്പുക്കുട്ടന്‍ നായര്‍(70) ആണ്‌ ട്രെയിനിന്‌ മുന്നില്‍ ചാടി മരിച്ചത്‌.

വെള്ളിയാഴ്ച വൈകുന്നേരം ഇടവ റെയില്‍വെ ഗേറ്റിന്‌ സമീപമായിരുന്നു സംഭവം. മൂത്ര തടസ്സം സംബന്ധിച്ചുളള അസുഖ ബാധിതനായിരുന്ന ഇദ്ദേഹം. രോഗം ഭേദമാകാത്തതിന്റെ മനോവിഷമത്തിലാണ്‌ ആത്മഹത്യ ചെയ്തതെന്ന്‌ പൊലീസ്‌ പറഞ്ഞു.

വര്‍ക്കല പൊലീസ്‌ മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം വര്‍ക്കല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.