അവസാന അങ്കത്തിന് 971 പേര്‍

Webdunia
വ്യാഴം, 31 മാര്‍ച്ച് 2011 (09:17 IST)
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 971 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്- 109 പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ളത് വയനാട് ജില്ലയിലാണ്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം പൂഞ്ഞാറാണ്. മലമ്പുഴ, സുല്‍ത്താന്‍ബത്തേരി, ആലത്തൂര്‍, എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്. നാലുപേര്‍ വീതമാണ് ഇവിടെ മത്സരിക്കുന്നത്.

ഓരോ ജില്ലയിലെയും സ്ഥാനാര്‍ഥികളുടെ എണ്ണം-തിരുവനന്തപുരം-109, കൊല്ലം-76, ആലപ്പുഴ-62, പത്തനംതിട്ട-40, കോട്ടയം-59, ഇടുക്കി-41, എറണാകുളം-107, തൃശ്ശൂര്‍-84,മലപ്പുറം-97, പാലക്കാട്-75, കോഴിക്കോട്- 97, കണ്ണൂര്‍-71, വയനാട്-17, കാസര്‍കോട്-36.