അഴീക്കോട് നീതിക്ക് വേണ്ടി ഗര്‍ജിച്ച സിംഹം: വി എസ്

Webdunia
ചൊവ്വ, 24 ജനുവരി 2012 (09:55 IST)
PRO
PRO
സ്വന്തം നിലപാട് നിര്‍ഭയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നീതിക്ക് വേണ്ടി ഗര്‍ജിച്ച സിംഹമായിരുന്നു അദ്ദേഹം.

നേരിട്ട എതിര്‍പ്പുകളെ അദ്ദേഹം ആക്രമിച്ചു തകര്‍ത്തു. വര്‍ഗീയത, അഗോളവത്കരണം, സാസ്കാരിക ജീര്‍ണ്ണത, വിദ്യാഭ്യാസ കച്ചവടം തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടി.

അടുത്ത സുഹൃത്തിനേയാണ് തനിക്ക് അഴീക്കോടിന്റെ മരണത്തിലൂടെ നഷ്ടമായതെന്നും വി എസ് പറഞ്ഞു.