സുകുമാര്‍ അഴീക്കോടിനെപ്പോലുള്ളവര്‍ സാഹിത്യകേരളത്തിന് അപമാനമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കവറിന്റെ കനം നോക്കി പ്രസംഗിക്കുന്നയാളാണ് അഴീക്കോടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. നൂറനാട് കഞ്ചുകോട് ശ്രീകുമാരപുരം ഗുരുക്ഷേത്രത്തിന്റെ ഉത്ഘാടനത്തിനെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തുപ്പല്‍ വിറ്റ് കാശുണ്ടാക്കുന്ന ജോലിക്കാരനാണ് അഴീക്കോട്. ഗുരുദേവനെ അംഗീകരിക്കാത്ത വഗ്ഭടാനന്ദന്റെ ശിഷ്യനാണ് അഴീക്കോട് എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു സമുദായത്തിലെ ഇത്തരം പെരുച്ചാഴികളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിടുവാക്കുകള്‍ പറഞ്ഞു നടക്കുന്ന അഴീക്കോട് ഹിന്ദുവിന് തന്നെ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ സത്യം മാത്രം പറയുന്നത് കൊണ്ടാണ് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.