അഴീക്കോടിന്റെ സംസ്കാരം പയ്യാമ്പലത്ത്

Webdunia
ചൊവ്വ, 24 ജനുവരി 2012 (18:48 IST)
സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹം കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്കരിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. അഴീക്കോടിന്റെ ജന്മനാടായ കണ്ണൂരില്‍ തന്നെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കണം എന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കാണ് സംസ്ഥാന ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങുകള്‍ നടക്കുക.

സംസ്കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് നേരത്തെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വ്യത്യസ്ത അഭിപ്രായം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളാനാണ് അഴീക്കോട് ആഗ്രഹിച്ചത് എന്നാണ് ബന്ധുക്കള്‍ വാദിച്ചത്.

എന്നാല്‍ അദ്ദേഹത്തെ തൃശൂരില്‍ സംസ്കരിക്കണം എന്ന് അവിടെയുള്ള സാംസ്കാരിക നായകന്മായും ജനങ്ങളും ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ബന്ധുക്കളുടെ ആഗ്രഹം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.