കേരളം കണ്ട ഏറ്റവും വലിയ ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്നു സുകുമാര്‍ അഴീക്കോട് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ വേര്‍പാട് സാംസാരിക ലോകത്തിന് മാത്രമല്ല, കേരളീയ സമൂഹത്തിന് തന്നെ നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
അഴീക്കോടിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഏറ്റവും നല്ല ഗാന്ധിയന്‍ കൂടിയാണ് അദ്ദേഹം. അഴീക്കോടിന്റെ സംസ്കാര ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്കാര ചടങ്ങുകള്‍ അടുത്ത ബന്ധുക്കളുടെ ആഗ്രഹപ്രകാരം നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.