അഴിമുഖത്തെത്തിയ മന്ത്രിയെ വീട്ടമ്മമാര്‍ തടഞ്ഞു

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (12:15 IST)
തിരൂര്‍ പടിഞ്ഞാറേക്കര അഴിമുഖം പദ്ധതി സംബന്ധിച്ച് സ്ഥലത്തെത്തിയ മന്ത്രി എ പി അനില്‍കുമാറിനെ വീട്ടമ്മമാര്‍ തടഞ്ഞു. പടിഞ്ഞാറേക്കരയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ മന്ത്രിയെ തടഞ്ഞത്.

ഉപ്പുകലര്‍ന്ന കുടിവെള്ളം കുപ്പിയിലാക്കി പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ മന്ത്രിയെ തടഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ശുദ്ധജലമില്ല. ഉപ്പുകലര്‍ന്ന വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് വീട്ടമ്മമാര്‍ പ്രതിഷേധസമരം നടത്തിയത്.