അയ്യപ്പ ഭക്തരുടെ ക്യാമ്പിന് സമീപം സ്‌ഫോടനം; കാക്കനാട് ഹര്‍ത്താല്‍

Webdunia
ബുധന്‍, 8 ജനുവരി 2014 (10:24 IST)
PRO
എറണാകുളം കാക്കനാട് സ്റ്റീല്‍ പാത്രത്തിലെ വെടിമരുന്ന് സ്ഫോടനമുണ്ടായതില്‍ പ്രതിഷേധിച്ച് തൃക്കാക്കരയില്‍ ഹര്‍ത്താല്‍.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ അയ്യപ്പഭക്തന്റെ കൈയ്ക്ക് നിസാര പരുക്കേറ്റു.

അയ്യപ്പസേവാസംഘം സ്ഥാപിച്ച താല്‍ക്കാലിക ഷെഡിനു സമീപമാണ് സ്റ്റീല്‍ പാത്രത്തിലെ വെടിമരുന്ന് പൊട്ടിത്തെറിച്ചത്.

തീര്‍ത്ഥാടനം കഴിഞ്ഞ മടങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ മുപ്പതോളം അയ്യപ്പഭക്തര്‍ സംഭവ സമയത്ത് ടെന്റിനകത്ത് ഉണ്ടായിരുന്നു.

തമിഴ്‌നാട് സ്വദേശിയായ തീര്‍ത്ഥാടകനാണ് പരുക്കേറ്റത്. പടക്കം പൊട്ടിയതാണെന്നാണ് ആദ്യം സംശയിച്ചത്.

പൊലിസും ബോംബ് സ്‌ക്വോഡും നടത്തിയ തിരച്ചിലില്‍ സ്റ്റീല്‍ പാത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

പൊട്ടിത്തെറിയില്‍ ആശങ്കപ്പെടാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാകലക്ടര്‍ അറിയിച്ചു.