അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

Webdunia
ശനി, 13 സെപ്‌റ്റംബര്‍ 2008 (14:19 IST)
സാമൂഹ്യപരിഷ്കര്‍ത്താവായ അയ്യന്‍‌കാളിയുടെ നൂറ്റി നാല്‍പ്പത്തിയാറാം ജന്മദിനം തിരുവനന്തപുരത്ത് സമുചിതമായി ആചരിച്ചു.

ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ വെള്ളയമ്പലം സ്ക്വയറിലെ അയ്യങ്കാളി പ്രതിമയില്‍ നിയമമന്ത്രി എം.വിജയകുമാര്‍ ഹാരാര്‍പ്പണം നടത്തി. സാമൂഹ്യ മാറ്റത്തിനു വേണ്ടി പോരാടിയ നേതാവാണ് അയ്യങ്കാളി എന്ന് മന്ത്രി പറഞ്ഞു.

അയ്യങ്കാളിയുടെ ആഹ്വാനം നടപ്പിലാക്കാന്‍ യുവതലമുറ മുന്നോട്ട് വരണമെന്നും ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യവേ മന്ത്രി ആവശ്യപ്പെട്ടു.

ശിവന്‍‌കുട്ടി എം.എല്‍.എല്‍, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.