അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധ ശിക്ഷ. കേസിലെ ഒന്നാം പ്രതി രാജേന്ദ്രനാണ് തൊടുപുഴ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. പീരുമേട് സ്വദേശികളായ മോളി, മകള്‍ മീനു എന്നിവരെയാണ് ബലാത്സംഗം ചെയ്തതിന് ശേഷം ശ്വാസം മുട്ടിച്ച് കൊന്നത്.
2007 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയേയും മകളേയും വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കേസിലെ രണ്ടാം പ്രതി ജോമോനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.