കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപ് എത്തി. തനിക്ക് പറയാനുളള കാര്യങ്ങള്‍ മുഴുവന്‍ ഇന്നലെ പൊലീസുകാര്‍ കേട്ടെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസിനോട് വ്യക്തമാക്കിയെന്നും ദിലീപ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമോ എന്നുളള ചോദ്യത്തിന് അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുളളത്. രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.
‘എങ്ങനെയൊക്കെയാണെന്നുളളത് അവര്‍ക്ക് അന്വേഷിക്കേണ്ടെയ്, ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മൊഴിയെടുക്കലും അവരുടെ സംശയങ്ങളും എല്ലാം ചോദിച്ചു. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് എനിക്കറിയില്ല. നിങ്ങള്‍ വെറുതെ കുഴപ്പിക്കരുതെ‘ - ദിലീപ് വ്യക്തമാക്കി.
ഇന്നലെ നടന്ന ചോദ്യം ചെയ്യല്‍ മൂലം അമ്മയുടെ ട്രഷററായ ദിലീപിന് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.