അമ്പലപ്പുഴയില്‍ വാഹനാപകടം: 3 മരണം

Webdunia
ചൊവ്വ, 10 മെയ് 2011 (11:30 IST)
PRO
PRO
അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ വിജയന്‍, ദീപു, അനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്‌. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. ദീപുവായിരുന്നു കാര്‍ ഓ‍ടിച്ചിരുന്നത്. മൂകാംബിക യാത്ര കഴിഞ്ഞ വരികയായിരുന്ന ഏഴുപേരാണ് കാറിലുണ്ടായിരുന്നത്‌. മരിച്ച വിജയന്റെ കാണാതായ മകനെ അന്വേഷിച്ചാണ് സംഘം മൂകാംബികയില്‍ പോയത്. മകനെ കണ്ടെത്തിയെങ്കിലും അയാള്‍ ഒരാഴ്ച കഴിഞ്ഞ് വന്നോളാമെന്ന് വിജയന് ഉറപ്പ് നല്‍കുകയായിരുന്നു.

അപകടം നടന്നതിനെത്തുടര്‍ന്ന് ദേശീയപാത 47-ല്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.