അമേരിക്കയില്‍ മലയാളികള്‍ വെടിയേറ്റു മരിച്ചു

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (09:24 IST)
അമേരിക്കയില്‍ ആറ് മലയാളികള്‍ വെടിയേറ്റു മരിച്ചു. സൌത്ത് കരോലിനയില്‍ ആണ് സംഭവം. വയനാട് അയ്യന്‍ കൊല്ലി സ്വദേശികളാണ് മരിച്ചത്.

വയനാട് അയ്യന്‍ കൊല്ലി ചെറിയേരി അപ്പുമാസ്‌റ്ററുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അപ്പു മാസ്‌റ്ററുടെ മകന്‍ അശോക്, ഭാര്യ സുചിത്ര, മകള്‍ അഹ്‌ന, മകള്‍ ആഭയുടെ ഭര്‍ത്താവ് ദേവരാജന്‍, ഇവരുടെ മക്കളായ അഖില്‍, മേഘ എന്നിവരാണ് വെടിയേറ്റ് മരിച്ചത്.

വെടിയേറ്റ് മരിച്ച അഹ്‌നയ്ക്ക് 11 മാസം മാത്രം പ്രായമേയുള്ളൂ. അപ്പുമാസ്‌റ്ററുടെ മകള്‍ ആഭ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇന്നലെ രാത്രിയോടെയാണ് (ഇന്ത്യന്‍ സമയം ) സംഭവം നടന്നത് എന്നാ‍ണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.