അമിത ടോള്‍ അനുവദിക്കാനാകില്ലെന്ന് ഉമ്മന്‍‌ചാണ്ടി

Webdunia
ശനി, 30 മാര്‍ച്ച് 2013 (12:38 IST)
PRO
ടോള്‍ പിരിവിന് സംസ്ഥാനം എതിരല്ലെന്നും പക്ഷേ അമിത ടോള്‍ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ഇരട്ടവരി പാതയായിരുന്ന സ്റ്റേറ്റ് ഹൈവേ ഇരട്ടവരി തന്നെയായാണ് നാഷണല്‍ ഹൈവേയാക്കിയപ്പോഴും നിര്‍മ്മിച്ചതെന്നും റോഡിനു നിലവാരമുണ്ടായെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

പക്ഷേ അമിതമായി ടോള്‍ ഏര്‍പ്പെടുത്തിയാല്‍ ജനങ്ങളില്‍ നിന്ന് ഈ സാഹചര്യത്തില്‍ എതിര്‍പ്പുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര സര്‍ക്കാരിന് കത്തയയച്ചിരുന്നു. അറ്റകുറ്റപ്പണികളുടെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.