അഭയ കേസ്‌: ഡോ രാധാകൃഷ്‌ണനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്‌

Webdunia
വെള്ളി, 21 ജൂണ്‍ 2013 (14:25 IST)
PRO
PRO
വിവാദമായ സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ മുന്‍ ഫോറന്‍സിക്‌ മേധാവി ഡോ രാധാകൃഷ്‌ണനെതിരെ വീണ്ടും അറസ്‌റ്റ് വാറണ്ട്‌. വര്‍ക്ക്‌ ബുക്ക്‌ തിരുത്തിയ കേസിലാണ് വാറണ്ട്.

രാധാകൃഷ്‌ണനെതിരെ കോടതി കോടതി നേരത്തെ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നെങ്കിലും പോലീസ്‌ അറസ്‌റ്റ് നടപ്പാക്കാഞ്ഞതിനെ തുടര്‍ന്നാണ്‌ വീണ്ടും വാറണ്ടു പുറപ്പെടുവിച്ചത്‌. ജൂലൈ 19 ന്‌ തിരുവനന്തപുരം സിജെഎം കോടതി കേസ്‌ വീണ്ടും പരിഗണിക്കും. അഭയയുടെ പോസ്‌റ്റ്മോര്‍ട്ടം നടത്തിയ പോലീസ്‌ സര്‍ജനാണ്‌ ഡോ രാധാകൃഷ്‌ണന്‍.