രജിസ്ട്രാര്‍ പരിശോധിച്ച ഒറിജിനല്‍ വര്‍ക്ക് രജിസ്റ്റര്‍ പരിശോധിച്ച ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ മുന്‍ അസിസ്റ്റന്‍റ് കെമിക്കല്‍ എക്‌സാമിനര്‍ വൈ സൂര്യപ്രസാദാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൈദരാബാദ് ലാബിന്‍റെ നിഗമനങ്ങള്‍ കോടതി സ്ഥിരീകരിച്ചു. കേസ് സപ്തംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു വിചാരണ.
രാസ് പരിശോധനാ ലാബിലെ ഉദ്യോഗസ്ഥകളായ ഗീതയും ചിത്രയും ചേര്‍ന്ന് എട്ടോളം സ്ഥലങ്ങളില്‍ തി0രുത്തല്‍ നടത്തിയതായാണ് മൊഴി. പോസിറ്റീവ് എന്നെഴുതിയത് വെട്ടി നെഗറ്റീവാക്കി. ഇരുവരുടെയും കൈയക്ഷരം തന്നെയാണ് രജിസ്റ്ററിലുള്ളതെന്നും സൂര്യപ്രസാദ് മൊഴിനല്‍കി.
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നു ആരോപണവുമായി കോടതിയില്‍ എത്തിയത്.