രണ്ടാം മാറാട് കേസിന്റെ അന്വേഷണം വ്യവസ്ഥാപിതമായി അട്ടിമറിച്ചതായി ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. പ്രത്യേക അന്വേഷണ സംഘം തന്നെയാണ് കേസ് അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണം തുടങ്ങിയിട്ട് ഒന്നരവര്‍ഷമായി. ഇതുവരെ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തീവ്രവാദ ബന്ധമുള്ള ഒരാളെപ്പോലും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറായില്ല. കേസ് സി ബി ഐയ്ക്ക് വിടുകയോ ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പിക്കുകയോ ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണത്തില്‍ നിന്ന് എസ് പി സി എം പ്രദീപ് കുമാറിനെ മാറ്റിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഉദ്യോഗസ്ഥരെ മാറ്റിയ വിഷയം ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോഴിക്കോട് പ്രസ്ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.