അനാശാസ്യത്തിന് വിദ്യാര്‍ത്ഥിനികളെ പിടിച്ചു!

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (10:15 IST)
PRO
PRO
കോഴിക്കോടിനടുത്തെ തേഞ്ഞിപ്പാലത്ത് നിന്ന് കാണാതായ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ തൃശൂരിലെ കയ്പമംഗലത്തെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അഞ്ച് യുവാക്കളെയും പൊലീസ് പൊക്കിയിട്ടുണ്ട്. അനാശാസ്യം നടക്കുന്നുണ്ടെന്ന സംശയത്തില്‍ നാട്ടുകാരുടെ നീരീക്ഷണത്തിലായിരുന്നു ഇവരെ കണ്ടെത്തിയ വീട്.

തേഞ്ഞിപ്പലം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ പ്ലാവിലക്കണ്ടി നൗഫല്‍ (18), സുഹൃത്ത്‌ കളത്തൊടിവീട്ടില്‍ വാഹിദ്‌ (18), സഹായി ചോലക്കര വീട്ടില്‍ രണ്‍ദീര്‍ (19) എന്നിവരും വീട്ടുടമസ്ഥനായ കയ്പമംഗലം സ്വദേശി കുഴിക്കണ്ടത്തില്‍ ഇഷാഖ്‌ (33), പള്ളിക്കല്‍ ബസാര്‍ സ്വദേശിയും ഇപ്പോള്‍ മതിലകം തട്ടുങ്ങലില്‍ താമസിക്കുന്നയാളുമായ കടക്കുളത്ത്‌ ഷംനാസ്‌ (22) എന്നിവരുമാണ്‌ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം പിടിയിലായവര്‍.

വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് ഈ യുവാക്കളില്‍ രണ്ടുപേര്‍ തട്ടിക്കൊണ്ട് വരികയും കയ്പമംഗലം പഞ്ചായത്തോഫീസിന്‌ കിഴക്ക്‌ കുഴിക്കണ്ടത്തില്‍ ഇഷാഖ്‌ വാടകയ്ക്ക്‌ താമസിച്ചിരുന്ന വീട്ടില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഒരു കുട്ടിയെ കാണാതായതിന്‌ തേഞ്ഞിപ്പലത്തും മറ്റേ കുട്ടിയെ കാണാതായതിന്‌ വയനാട്‌ ബത്തേരി പോലീസിലും കേസുണ്ട്‌.

നൗഫലിനെയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും തേഞ്ഞിപ്പലം പോലീസ് കൂടുതല്‍ അന്വേഷണത്തിനായി കൊണ്ടുപോയി. വാഹിദിനെയും പെണ്‍കുട്ടിയെയും ഷംനാസ്‌, ഇഷാഖ്‌, രണ്‍ദീര്‍ എന്നിവരെയും വൈത്തിരി സിഐ എം.ഡി. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ വൈത്തിരിയിലേയ്ക്കും കൊണ്ടുപോയി.