അതേ സാര്‍, ഞങ്ങള്‍ ഉഴപ്പന്മാരാണ്; ജൂറി ചെയര്‍മാനെതിരെ വിമര്‍ശനവുമായി പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

Webdunia
വെള്ളി, 4 മാര്‍ച്ച് 2016 (20:02 IST)
നിവിന്‍ പോളി ചിത്രമായ പ്രേമര്‍ത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച അക്കാദമി പുരസ്‌കാരത്തിന്റെ ജൂറി ചെയര്‍മാന്‍ മോഹന് ചുട്ട മറുപടിയുമായി പ്രേമം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍. ഫെയിസ്ബുക്കിലാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍മാരിലൊരാളായ വിഷ്ണു ഗോവിന്ദ് പ്രേമം ഒഴപ്പാണെന്ന് പറഞ്ഞ മോഹന്റെ പരാമര്‍ശത്തിന് പരിഹാസ രൂപേണ മറുപടി നല്‍കിയത്. ഒഴപ്പ് എന്നാല്‍ ഇതാണെങ്കില്‍ ഞങ്ങളിനിയും ഒഴപ്പും എന്നു പറഞ്ഞാണ് വിഷ്ണുവിന്റെ പോസ്റ്റ്.
 
ചിത്രത്തിന് നിലവാരമില്ല ജനപ്രിയത മാത്രമേയുള്ളൂ കേരളത്തിലൊരു ക്യാമ്പസിലും ഇത്തരത്തില്‍ സംഭവങ്ങള്‍ അരങ്ങേറില്ലെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ജൂറി ചെയര്‍മാന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് വിഷ്ണുവിന്റെ പോസ്റ്റ്.