അണക്കെട്ട് തുറന്ന് വിടാന്‍ സാധ്യത: ദുരന്ത നിവാരണ സേനയെത്തും

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2013 (15:40 IST)
PRD
PRO
കൊച്ചി: അണക്കെട്ട് തുറന്ന് വിടാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷാ നടപടികള്‍ക്കായി ദുരന്ത നിവാരണ സേനയെത്തും. ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി കവിഞ്ഞും നീരൊഴുക്കിന് സാധ്യതയുള്ളതിനാല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ദുരന്ത നിവാരണ സേനയുടെ സഹായം തേടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം ആര്‍ക്കോണത്തു നിന്നും ഒരു കമ്പനി ദുരന്ത നിവാരണ സേന കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കെഎസ്ഇബിയാണ് ചെറുതോണി അണക്കെട്ട് തുറന്നുവിടുന്ന നടപടികള്‍ സ്വീകരിക്കേണ്ടത്.

ഡാം തുറക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടുക്കി ജില്ലയിലെ മുഴുവന്‍ പോലീസ് സേനയോടും അഗ്നിശമന സേനയോടും സജ്ജരാകാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.