അട്ടപ്പാടിയിലെ ശിശുമരണം: അടിയന്തരനടപടിയെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 19 ഏപ്രില്‍ 2013 (18:37 IST)
PRO
PRO
പോഷകാഹാരക്കുറവ് കാരണം അട്ടപ്പാടിയിലെ ആദിവാസികളുടെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച അട്ടപ്പാടിയിലെത്തുന്ന ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. കുട്ടികള്‍ മരിച്ച കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.