അഞ്ജലി മേനോനെതിരെ ഫിലിം ചേംബര്‍

Webdunia
വ്യാഴം, 28 ഫെബ്രുവരി 2013 (09:22 IST)
PRO
PRO
അഞ്ജലി മേനോന് തിരക്കഥയ്ക്കുള്ള അവാര്‍ഡ് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള ഫിലിം ചേംബര്‍ ഇടപെടുന്നു. ചിത്രം സെന്‍സര്‍ ചെയ്‌തതു സംബന്ധിച്ചു വിവാദമുയര്‍ന്ന സാഹചര്യത്തില്‍ അവാര്‍ഡ്‌ റദ്ദാക്കണമെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും വകുപ്പു മന്ത്രിക്കും ചലച്ചിത്ര അക്കാദമിക്കും കത്തയക്കുമെന്നു ചേംബര്‍ പ്രസിഡന്റ്‌ ബി ശശികുമാര്‍, ജന സെക്രട്ടറി അനില്‍ തോമസ്‌ എന്നിവര്‍ പറഞ്ഞു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ തിരുത്തി നല്‍കിയ മാനദണ്ഡം ഏതെന്ന് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട്‌ സെന്‍സര്‍ ബോര്‍ഡിനും കത്തു നല്‍കും. 2007ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രം അഞ്ജലി മേനോന്‍ 2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു സമര്‍പ്പിച്ചുവെന്നാണ്‌ ആരോപണം.

മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെ അവസരം തെറ്റായ രീതിയില്‍ ഒരാള്‍ കൈക്കലാക്കുന്നതു ശരിയല്ലെന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനാണു ചേംബര്‍ പ്രശ്നത്തില്‍ ഇടപെടുന്നതെന്നും അവര്‍ പറഞ്ഞു. ചേംബറിന്റെ ജേണലില്‍ ചിത്രം 2007ല്‍ സെന്‍സര്‍ ചെയ്‌തുവെന്നാണു കാണുന്നതെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

അഞ്ജലി മേനോന്റെ വിശദീകരണം