അഞ്ചാം മന്ത്രി: ചര്‍ച്ച ഏപ്രില്‍ മൂന്നിന്

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (10:29 IST)
PRO
PRO
മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യം കെ പി സി സി യോഗം ചര്‍ച്ച ചെയ്യുമെന്ന് അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഏപ്രില്‍ മൂന്നിന് ചേരുന്ന യോഗമാണ് ചര്‍ച്ച ചെയ്യുക.

ചര്‍ച്ചയ്ക്ക് ശേഷം ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. അഞ്ചാം മന്ത്രിയെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ ബാലകൃഷ്ണപിള്ള ഉന്നയിച്ച പ്രശ്നങ്ങള്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും മുഖ്യമന്ത്രിയും ചേര്‍ന്ന് പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.