അച്ഛനോട് മറുപടിക്കില്ല; പറയാനുള്ളത് കണ്‍‌വീനറോട് പറഞ്ഞു; ഗണേഷ്

വെള്ളി, 29 മാര്‍ച്ച് 2013 (14:21 IST)
PRO
PRO
കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള പറയുന്ന കാര്യങ്ങളോട്‌ മറുപടി പറയുന്നില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍. പറയാനുള്ള കാര്യങ്ങള്‍ യുഡിഎഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചനോട്‌ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച്‌ കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

പി പി തങ്കച്ചനുമായി ആലുവ ഗസ്റ്റ്‌ ഹൗസില്‍ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ തീരുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പി പി തങ്കച്ചനുമായുള്ള കൂടിക്കാഴ്ചയ്ക്കുമുന്‍പ്‌ ഗണേഷ്‌ കുമാര്‍ പറഞ്ഞിരുന്നു.

തന്നെ അയോഗ്യനാക്കുമെന്ന്‌ പറയുന്നത്‌ നിയമം പോലെയെ നടക്കുകയുള്ളൂ. മുഖ്യമന്ത്രിയുമായും കെപിസിസി പ്രസിഡന്റുമായും പ്രശ്നം ചര്‍ച്ചചെയ്‌തുവരികയാണെന്നും ഗണേഷ്‌ കുമാര്‍ പറഞ്ഞു.

ഗണേഷിനെ രൂക്ഷമായ ഭാഷയിലാണ് പിള്ള കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. തോന്ന്യാസം കാണിച്ച് മുന്നോട്ട് പോകുന്ന ഗണേഷിന് ഉമ്മന്‍‌ചണ്ടി കയ്യിലുള്ളപ്പോള്‍ എന്തുമാകാമെന്ന വിചാരമാണെന്നും പിള്ള കുറ്റപ്പെടുത്തി

വെബ്ദുനിയ വായിക്കുക