അച്ചാര്‍ നിര്‍മാണത്തിന്റെ മറപിടിച്ച് വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം കുടുങ്ങി. കൊല്ലം കിളികൊല്ലൂര്‍ മേക്കോണ്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മാമൂട് കേശവ മന്ദിരത്തില്‍ രാകേഷ്(34), വെള്ളിമണ്‍ ഇടവട്ടം തേവരഴികത്ത് വീട്ടില്‍ ജിമ(40) എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്. ജിമയുടെ നേതൃത്ത്വത്തില്‍ ആയിരുന്നു റാക്കറ്റ് പ്രവര്‍ത്തിച്ചത്.
അച്ചാര്‍ നിര്‍മാണത്തിന് എന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെയെത്തിച്ച് ആവശ്യക്കാര്‍ക്ക് കൈമാറും. കൊല്ലം ജില്ലയുടെ പല ഭാഗങ്ങളില്‍ ഇന്ന് ആളുകളെ ഇവരെ തേടിയെത്താറുണ്ട്. മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇടപാട് മണത്തറിഞ്ഞ പൊലീസ് ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് ഇവരെ കുടുക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ആയിരുന്നു ജിമയുടെ പെരുമാറ്റം. നിരവധി സ്ത്രീകള്‍ ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം.