അക്രമ രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ മാത്രമേ കൊലപാതക രാഷ്‌ട്രീയത്തിലൂടെ കഴിഞ്ഞിട്ടുള്ളൂ. അക്രമ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി പി എം തെറ്റുതിരുത്താന്‍ തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കും. അതിനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ട്. നെയ്യാറ്റിന്‍കരയില്‍ സി പി എം വിജയിച്ചാല്‍ ഒഞ്ചിയം പലയിടത്തും ആവര്‍ത്തിക്കും.
ലോകമെമ്പാടുമുള്ള കമ്മ്യുണിസ്‌റ്റുകാര്‍ സ്‌റ്റാലിനിസത്തെ തള്ളിക്കളയുമ്പോള്‍ കേരളത്തില്‍ മാത്രം ചില കമ്മ്യുണിസ്‌റ്റുകാര്‍ ഇപ്പോഴും സ്‌റ്റാലിനെ ആരാധിക്കുകയാണെന്നും ആന്റണി പറഞ്ഞു.